Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Distribution

Idukki

പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ: പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ​നി​ന്നു ജാ​റു​ക​ളി​ലും ക​ന്നാ​സു​ക​ളി​ലും ഇ​ന്ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും.

താ​ലു​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ത്ത് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തി​നും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​തി​നു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പെ​ട്രോ​ൾ പമ്പു​ക​ളി​ൽ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​ണ്ടെ​ന്നും അ​തി​നാ​ൽ പ​രി​ഭ്രാ​ന്ത​രാ​യി ഇ​ന്ധ​നം വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up